മാവേലിക്കര: സ്കൂൾ പാചകത്തൊഴിലാളികളെ സ്കൂൾ ജീവനക്കാരായി അംഗികരിക്കുക, സ്കൂൾ അടച്ചിട്ട മാസങ്ങളിൽ പൂർണ്ണ വേതനം നൽകുക, ഒരു മാസത്തെ വേതനം ഓണത്തിന് ഫെസ്റ്റിവൽ അലവൻസായി നൽകുക, അവധിക്കാല അലവൻസ് നൽകുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ച് സ്കൂൾ പാചക തൊഴിലാളി യൂണിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മാവേലിക്കര എ.ഇ.ഒ ഓഫീസിന് മുന്നിൽ നടത്തിയ ധർണ യൂണിയൻ താലൂക്ക് സെക്രട്ടറി ജി.വിജയൻ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് കമ്മിറ്റി അംഗം വി.അനിൽകുമാർ അദ്ധ്യക്ഷനായി. മഞ്ജു രാധന്മ, ടി.രമണി, രമണിനി , അമ്പിളി രവീന്ദ്രൻ, ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവർ പങ്കെടുത്തു.