ആലപ്പുഴ: എം.ബി.ബി.എസ്, എം.ഡി ,ബി.ഡി.എസ്,എം.ഡി.എസ് എന്നീ കോഴ്‌സുകളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അഖിലേന്ത്യ ക്വാട്ടയിൽ 27 ശതമാനം സംവരണം 2021-22 അദ്ധ്യയന വർഷം മുതൽ കേന്ദ്ര സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചതിനെ ധീവരസഭ സ്വാഗതം ചെയ്തു. സംസ്ഥാന സർക്കാർ എം.ബി.ബി.എസിനും ബി.ഡി.എസിനും ബി.എ.എം.എസിനും നൽകുന്ന അതേ നിരക്കിൽ സംവരണം പി.ജി മെഡിക്കൽ കോഴ്‌സുകളിലും നൽകുന്നതിന് നടപടി സ്വീകരിയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു.