മുതുകുളം :ആറാട്ടുപുഴ, രാമഞ്ചേരി വിജ്ഞാനകൗമുദി ലൈബ്രറി ആൻഡ് റീഡിംഗ് റൂം സ്ത്രീപക്ഷ കേരള സെമിനാർ നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ കീച്ചേരിൽ ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കെ.കെ.സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.പുരുഷോത്തമൻ, അഡ്വ. ശ്രീജ, പി.വിശ്വംഭരൻ, ജി.ധർമ്മജൻ, എൻ.ഭദ്രൻ, കെ. ധന്യ തുടങ്ങിയവർ സംസാരിച്ചു.