അമ്പലപ്പുഴ : മന്ത്രി വി.ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് പുന്നപ്ര കിഴക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് എസ്.പ്രഭുകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു.ശശികുമാർ ചേക്കാത്ര, ബി.വിജയകുമാർ കന്യാക്കോണിൽ, എസ്.ഗോപകുമാർ, വിഷ്ണുപ്രസാദ് വാഴപ്പറമ്പിൽ, സത്താർ ചക്കത്തിൽ, മധു കാട്ടിൽ, പി.പുരുഷോത്തമൻ ,കണ്ണൻ വാഴപ്പറമ്പിൽ, രതീഷ് മജീഷ്യൻ, കണ്ണൻ ചേക്കാത്ര, ശ്രീജാ സന്തോഷ് എന്നിവർ പങ്കെടുത്തു.