covid

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 1,214 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1,200 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 983 പേർ രോഗമുക്തരായി. 10,222 പേർ ചികിത്സയിലുണ്ട്. 257 പേർ കൊവിഡ് ആശുപത്രികളിലും 1,818 പേർ സി.എഫ്.എൽ.ടി.സി.കളിലും ചികിത്സയിലാണ്. 6,222 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 275 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ആകെ 25,755 പേർ നിരീക്ഷണത്തിലുണ്ട്. 10,201 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധനയ്ക്ക് അയച്ചത്.