മാവേലിക്കര : കുറത്തികാട് ആശുപുത്രി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴിയിൽ തെങ്ങിൻതൈ നട്ടു പ്രതിഷേധിച്ചു. ജില്ലാ കമ്മിറ്റി അംഗം ബി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സുധീഷ് ചാങ്കൂർ അദ്ധ്യക്ഷനായി. ഏരിയ ജനറൽ സെക്രട്ടറി വിനീത് ചന്ദ്രൻ, യുവമോർച്ച മണ്ഡലം സെക്രട്ടറി അനൂപ് വരേണിക്കൽ എന്നിവർ സംസാരിച്ചു. ബൂത്ത് പ്രസിഡന്റുമാരായ ഓമനക്കുട്ടൻ, ശിവൻ പിള്ള, സരസു അശോകൻ എന്നിവർ പങ്കെടത്തു.