ആലപ്പുഴ : പട്ടികജാതി, പട്ടികവർഗ ഫണ്ട് അട്ടിമറിക്കെതിരെ ഹിന്ദു ഐക്യവേദി അമ്പലപ്പുഴ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ എ.വി.ജെ. ജംഗ്ഷന് സമീപം നടന്ന സായാഹ്ന ധർണ അഖില കേരള ചേരമർ സഭ സംസ്ഥാന സമിതി അംഗം അമൃതരാജ് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ ഉപാധ്യക്ഷൻ സുരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. സുന്ദരേശൻ, ആർ.സജി, കെ.എം.ബാബു എന്നിവർ സംസാരിച്ചു.