ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുകാരുണ്യം പദ്ധതി പ്രകാരം വീയപുരം 2187ാം നമ്പർ ശാഖയിലെ വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോണുകളുടെ വിതരണം യൂണിയൻ കൗൺസിലർ പി. ശ്രീധരൻ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ, സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ, വൈസ് പ്രസിഡന്റ് എം. സോമൻ, എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി.സുഭാഷ്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രൊഫ.സി.എം.ലോഹിതൻ, ഡോ.ബി.സുരേഷ് കുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പൂപ്പള്ളി മുരളി, ടി.മുരളി, പി.എസ്.അശോക് കുമാർ, ഡി.ഷിബു, വനിതാസംഘം വൈസ് പ്രസിഡൻ്റ് ബിന്ദു ഷിബു, സെക്രട്ടറി ലേഖ മനോജ്, കേന്ദ്ര കമ്മിറ്റി അംഗം തുളസി ഗണപതി, എക്സി.കമ്മിറ്റി അംഗങ്ങളായ അജിത കുമാരി, ശന്താ ചെല്ലപ്പൻ എന്നിവർ സംസാരിച്ചു.