മാവേലിക്കര : ഭരണിക്കാവ് പഞ്ചായത്തിൽ മൂന്നാംകുറ്റി ദീപം ആഡിറ്റോറിയത്തിൽ നടന്ന വാക്സിനേഷൻ ക്യാമ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപയ്ക്കും മെഡിക്കൽ ആഫീസർ ഡോ.സ്മിതയ്ക്കും നേരെ പ്രതിഷേധക്കാരുടെ കൈയ്യേറ്റ ശ്രമം.
ഇത് കണ്ടുനിന്ന നഴ്സ് കുഴഞ്ഞുവീണു. വാക്സിനേഷൻ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നില്ലെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായെത്തിയത്. പിന്നീട് പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കി.
മെഗാ വാക്സിനേഷൻ ക്യാമ്പിൽ രണ്ട് ദിവസങ്ങളിലായി 2000 പേർക്ക് വാക്സിൻ നൽകിയെന്നും മാതൃകാപരമായി നടത്തിയ ക്യാമ്പിൽ അതിക്രമം കാണിച്ചവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സി.പി.എം ഭരണിക്കാവ്, കറ്റാനം ലോക്കൽ കമ്മറ്റികൾ ആവശ്യപ്പെട്ടു.