മാവേലിക്കര : നൂറനാട്‌ പടനിലം ഹയർ സെക്കൻഡറി സ്കൂളിലെ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് മഹിളാ മോർച്ച മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ല ഓഫീസ് ഉപരോധിച്ചു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് പൊന്നമ്മ സുരേന്ദ്രൻ അദ്ധ്യക്ഷയായി. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റുമാരായ ബിനു ചാങ്കൂരേത്ത്, രാജമ്മ ഭാസുരൻ, മണ്ഡലം ട്രഷറർ മോഹൻ കുമാർ, മഹിളാ മോർച്ച ജില്ല വൈസ് പ്രസിഡന്റുമാരായ തുളസി ഭായി, ശോഭ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.