കുട്ടനാട്: ഊരുക്കരി പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്ത്രിധന വിരുദ്ധസെമിനാർ രാമങ്കരി ഗ്രാമപഞ്ചായത്തംഗം ഷീനാറെജപ്പൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി വി ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. അഡ്വ.സുധീപ് വി.നായർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മോഹനൻ പിള്ള,ലൈബ്രറി വൈസ് പ്രസിഡന്റ് എം ഡി രാമഭദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി കെ .ടി.തോമസ് സ്വാഗതവും കമ്മറ്റിയംഗം സേതുനാരായണനുണ്ണി നന്ദിയും പറഞ്ഞു.