മാവേലിക്കര : ജനശ്രീ സുസ്ഥിര വികസന കമ്മിഷൻ മാവേലിക്കര വെസ്റ്റ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വനിത കമ്മീഷന് കത്തുകൾ അയച്ച് പ്രതിഷേധിച്ചു. വർദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങളിൽ വനിതാ കമ്മീഷൻ നിഷ്ക്രിയ നിലപാടു സ്വീകരിക്കുന്നെന്ന് ആരോപിച്ചും സ്ത്രീധന നിരോധന നിയമത്തെക്കുറിച്ച് അവബോധം വളർത്തുന്നതിന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തണമെന്ന് ആവശ്യപ്പെട്ടുമാണ് കത്തുകൾ അയച്ചത്. അരിതാബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർപേഴ്സൺ അനിത വിജയൻ അദ്ധ്യക്ഷയായി. ബ്ലോക്ക് ചെയർമാൻ കെ.ജി.ഷാ, മണ്ഡലം സെക്രട്ടറി ചിത്രാമ്മാൾ, ലളിത രവീന്ദ്രനാഥ്, ശാന്തി അജയൻ, കൃഷ്ണകുമാരി, ലത മുരുകൻ, ശാന്തകുമാരി, എമിലി കുട്ടപ്പൻ, ശ്രീകുമാർ, മഞ്ജു, രാജലക്ഷ്മി, ബിയാട്രിസ് തുടങ്ങിയവർ പങ്കെടുത്തു.