മാവേലിക്കര : തെക്കേക്കര വരേണിക്കൽ ഗവ.യു.പി സ്‌കൂളിൽ ഓൺലൈൻ പഠനസൗകര്യം ലഭ്യമല്ലാത്ത 16 വിദ്യാർഥികൾക്ക് സ്‌കൂൾതല സഹായ സമിതിയുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. സമിതി സംഘടിപ്പിച്ച സ്മാർട്ട് ഫോൺ ചലഞ്ച് വഴി ലഭിച്ച സ്മാർട്ട് ഫോണുകളാണ് വിതരണം ചെയ്തത്. എം.എസ് അരുൺകുമാർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് മണിയമ്മ ചന്ദ്രൻ, പൂർവവിദ്യാർഥി സംഘടനാ കൺവീനർ കെ.വിജയൻ, ഗ്രാമപഞ്ചായത്ത് മുൻ അംഗം ആർ.അനിൽകുമാർ, ജി.വിഷ്ണു, രാധാകൃഷ്ണൻ, സത്യഭാമ, ഒ.അച്യുതൻ, സ്റ്റാഫ് സെക്രട്ടറി എം.ജെ ഉഷ എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപകൻ എൻ.ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു.