പൂച്ചാക്കൽ : തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിൽപ്പെട്ട അഞ്ചു ഗ്രാമ പഞ്ചായത്തുകളിൽ നാളെ ഡ്രൈ ഡേ ആചരിക്കും . പഞ്ചായത്തുകളിൽ സിക്ക വൈറസ് കണ്ടെത്തിയതിനാലാണ് പ്രതിരോധ പ്രവർത്തനം ശക്തമാക്കിയത്. ശുചീകരണത്തിന് ജനകീയ പങ്കാളിത്തം ഉറപ്പാക്കും.കുടുംബശ്രീ ,ജാഗ്രതാ സമിതി, അങ്കണവാടി പ്രവർത്തകർ, ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രംഗത്തിറങ്ങും. മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ഓരോ പഞ്ചായത്തിലെയും എ.ഡി.എസിന് ഓരോ സ്വർണ്ണ നാണയവും പ്രോത്സാഹന സമ്മാനവും നൽകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം പ്രമോദ് അറിയിച്ചു.