അമ്പലപ്പുഴ എസ്.എൻ.ഡി. പി യോഗം അമ്പലപ്പുഴ യൂണിയന്റെ നിർദ്ദേശപ്രകാരം തുമ്പോളി 478-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ സ്ത്രീധനത്തിനെതിരെ സുമംഗലീ സന്ധ്യ സംഘടിപ്പിച്ചു. കൊമ്മാടി ജങ്ഷനിൽ നടന്ന ചടങ്ങിൽ കൊമ്മാടി വാർഡ് കൗൺസിലർ മോനിഷാ ശ്യാം ദീപം തെളിയിച്ചു. ഡോ: സുനിൽ മർക്കോസ് സത്രീധന വിരുദ്ധ സന്ദേശം നൽകി. ശാഖാ യോഗം പ്രസിഡന്റ് വി. ബി.രണദേവ് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശാഖാ സെക്രട്ടറി ജി.മോഹൻകുമാർ, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ സുരേഷ് കൊമ്മാടി, വി. വി. ദിനേശൻ, രാമേഷ് വി, പഞ്ചായത്ത് കമ്മറ്റി അംഗം വി. പി. വിജയരാജൻ, വനിതാ സംഘം പ്രസിഡന്റ് ലളിതമ്മ ഉദയപ്രഭൻ, കുടുംബ യൂണിറ്റ് കൺവീനർ മാരായ അനീഷ് ബാബു, രാജേഷ് വി. തുടങ്ങിയവർ നേതൃത്വം നൽകി. നവോദയം വായനശാലയ്ക്കു സമീപം നടന്ന 'സുമംഗലീ സന്ധ്യ' തുമ്പോളി വാർഡ് കൗൺസിലർ ഡോ. ലിന്റാ ഫ്രാൻസിസ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.ആലപ്പി രമണൻ സ്ത്രീധന വിരുദ്ധ സന്ദേശം നൽകുകയും, സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ശാഖായോഗം വൈസ് പ്രസിഡന്റ് കെ. എം.ബൈജു, മാനേജിംഗ് കമ്മറ്റി അംഗം കെ. പി. മധു, കുടുംബ യൂണിറ്റ് കൺവീനർമാരായ കെ.ജഗദീശൻ, പി.എസ്.ശ്രീജിത്ത്, ബീന ഷാജി തുടങ്ങിയവർ നേതൃത്വം നൽകി. മംഗലം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കൗൺസിലർ ജെസി ദീപം തെളിയിച്ചു. ശാഖായോഗം മാനേജിംഗ് കമ്മറ്റിയംഗം കെ. പി.മധു സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് വിഷ്ണു. കെ. എസ്, കുടുംബയൂണിറ്റ് കൺവീനർമാരായ.കെ കെ. ദിനമണി, പി. എം.രാധാകൃഷ്ണൻ, ലതാ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.