മുതുകുളം: ഹാൾമാർക്ക് മുദ്ര പതിപ്പിച്ചു നൽകാമെന്നേറ്റ് പലരോടായി സ്വർണം വാങ്ങിയ ശേഷം മുങ്ങിയ കേസിലെ പ്രതി ആയില്യത്ത് ജൂവലറി ഉടമ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തേക്കാണ് ഹരിപ്പാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. ഉണ്ണികൃഷ്ണന്റെ സാന്നിധ്യത്തിൽ പൊലീസ് വീണ്ടും പരാതിക്കാരുടെ മൊഴിയെടുക്കും.