ചേർത്തല: ചേർത്തല ഗവ. സർവന്റ്‌സ് സഹകരണ ബാങ്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. നാസർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്. ധനപാൽ അദ്ധ്യക്ഷനായി. ബി. സന്തോഷ്, പി.ഡി. ജോഷി, ടി.ബി. ഭാർഗവൻ, സി. സന്ധ്യ എന്നിവർ സംസാരിച്ചു.