bdn
മുട്ടം വിജ്ഞാനവികാസിനി വായനശാല, ബാലവേദിയുടെ അഭിമുഖ്യത്തിൽ കുട്ടികൾക്ക് വേണ്ടി ശലഭകൂട്ടം പരിപാടി ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ.നമ്പി ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: മുട്ടം വിജ്ഞാന വികാസിനി വായനശാല, ബാലവേദിയുടെ അഭിമുഖ്യത്തിൽ കുട്ടികൾക്കായി ശലഭകൂട്ടം പരിപാടി സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ. നമ്പി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ ജോൺ തോമസ് അദ്ധ്യക്ഷനായി. ചെങ്ങന്നൂർ ഡയറ്റ് സീനിയർ ലക്‌ചർ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ കൈയെഴുത്ത് മാസിക, ലഘുചിത്ര നിർമ്മാണം, രേഖാചിത്ര നിർമ്മാണം എന്നീ പദ്ധതികൾ ആരംഭിക്കുന്നതിന് തുടക്കം കുറിച്ചു. ബാലവേദി പ്രസിഡന്റ്‌ കുമാരി നന്ദനയെയും വൈസ് പ്രസിഡന്റായി മാസ്റ്റർ ഗൗതം കൃഷ്ണയെയും സെക്രട്ടറിയായി ശ്രീലക്ഷ്മിയെയും ജോ. സെക്രട്ടറിയായി ശ്രീനന്ദിതയെയും ട്രഷററായി അർജുനെയും തിരഞ്ഞെടുത്തു. യോഗത്തിൽ വാർഡ് മെമ്പർ സനൽ കുമാർ, കെ.കെ. പ്രതാപചന്ദ്രൻ, ജയചന്ദ്രൻ, മണികുമാർ, എൻ. കരുണാകരൻ, വിശാൽ, ഗോപിനാഥൻ എന്നിവർ പങ്കെടുത്തു. ലൈബ്രേറിയൻ അജിത നന്ദി പറഞ്ഞു.