exam

ഹരിപ്പാട്: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷയിൽ നൂറ് ശതമാനം വിജയവുമായി നങ്ങ്യാർകുളങ്ങര എസ്.എൻ ട്രസ്റ്റ്‌ സെൻട്രൽ സ്കൂൾ. ഹയർ സെക്കൻഡറി ആരംഭിച്ച ശേഷം തുടർച്ചയായി എട്ടാം വർഷവും നൂറ് ശതമാനമാണ് സ്കൂളിന്റെ വി​ജയം. 20 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ ഒൻപതുപേർ 90 ശതമാനത്തിന് മുകളിലും ഒൻപതുപേർ 80 ശതമാനത്തിന് മുകളിലും രണ്ടുപേർ 70 ശതമാനത്തിന് മുകളിലും മാർക്ക് വാങ്ങി. വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആർ.ഡി.സി കൺവീനർ കെ. അശോകപണിക്കർ, ചെയർമാൻ എസ്. സലികുമാർ, പ്രിൻസിപ്പൽ എസ്. വിനോദ്, വൈസ് പ്രിൻസിപ്പൽ ടി. സന്ധ്യ. പി.ടി.എ പ്രസിഡന്റ് അഡ്വ. ആർ. രാജേഷ് ചന്ദ്രൻ എന്നിവർ അഭിനന്ദിച്ചു.