ആലപ്പുഴ: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയിൽ തുടരുന്ന കരുതാം ആലപ്പുഴ കാമ്പയിൻ 'വാർ എഗേൻസ്റ്റ് വേവ്സ്' എന്ന പേരിൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഏഴ് ദിവസത്തെ പരിപാടികളിൽ ആദ്യ ദിനമായ ഇന്ന് എല്ലാ വീടുകളിലും അണുനശീകരണം നടത്തും.
ബ്ലീച്ചിംഗ് ലായനി ഉപയോഗിക്കുന്നവിധം: ആറ് സ്പൂൺ ബ്ലീച്ചിംഗ് പൗഡർ വെള്ളം ചേർത്ത് കട്ടയില്ലാതെ കുഴമ്പുരൂപത്തിലാക്കുക. മിശ്രിതത്തിൽ ഒരു ലിറ്റർ വെള്ളം ചേർത്ത് നേർപ്പിക്കുക. തുടർന്ന് ബ്ലീച്ചിംഗ് ലായനി തെളിയാൻ വയ്ക്കുക. തെളിഞ്ഞ ലായനി അരിച്ചെടുക്കുക. ലായനി ആറുമുതൽ എട്ട് മണിക്കൂർ നേരം അടച്ച് സൂക്ഷിച്ച് ഉപയോഗിക്കാം. ബ്ലീച്ചിംഗ് ലായനി സ്‌പ്രേയർ ഉപയോഗിച്ച് തളിക്കാനും കൈകളിൽ ഗ്ലൗസ് ധരിച്ച് ലായനിയിൽ തുണിമുക്കി പ്രതലങ്ങൾ തുടയ്ക്കാനും കഴിയും. ലായനി ഉപയോഗിക്കുമ്പോൾ കണ്ണിൽ വീഴാതെ ശ്രദ്ധിക്കണം.