ആലപ്പുഴ: ഈസ് ഒഫ് ലിവിംഗ് സർവേ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് മുഖ്യ പങ്കുവഹിച്ച പട്ടണക്കാട് സർവേ ടീമംഗങ്ങളെ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി സർട്ടിഫിക്കറ്റ്, ഉപഹാരം എന്നിവ വിതരണം ചെയ്തു. ബി.ഡി.ഒ ഫ്ളെവിഷ് ലാൽ, ഹെഡ് ക്ലാർക്ക് സുനിൽ, വനിതാ ക്ഷേമം-എക്സ്റ്റൻഷൻ ഓഫീസർ ഹരികുമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.