ആലപ്പുഴ: കളപ്പുര വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണും പഠനോപകരണങ്ങളും വിതരണം ചെയ്തു. എസ്.എസ്.എൽ.സി ​- പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വാർഡിലെ വിദ്യാർത്ഥികെളെ ചടങ്ങിൽ ആദരിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സൗമ്യരാജ് കുട്ടികളെ ആദരിച്ചു. വാർഡ് കൗൺസിലർ ജ്യോതി പ്രകാശ് അദ്ധ്യക്ഷയായി. ഡി.പി. മധു, മോനിഷ ശ്യം, ഹെലൻ ഫെർണാണ്ടസ്, കെ.ജി. പ്രവീൺ, വി.എം. ഹരിഹരൻ, മേഴ്സി എന്നിവർ പങ്കെടുത്തു. ജയദേവൻ സ്വാഗതവും പി.പി. അജയൻ നന്ദിയും പറഞ്ഞു.