ചേർത്തല: കേരള മഹിളാസംഘം ചേർത്തല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 'മക്കൾക്കായി' പ്രതിജ്ഞ സംഘടിപ്പിച്ചു. ലിംഗ സമത്വ കേരളത്തിനായി പോരാടാം, സ്ത്രീധനം കൊടുക്കില്ല, വാങ്ങില്ല എന്നീ മുദ്റാവാക്യങ്ങളുയർത്തി സംഘടിപ്പിച്ച പരിപാടി സി.പി.ഐ ജില്ലാ കൗൺസിലംഗം അഡ്വ. പി.പി. ഗീത ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മായ സുദർശനൻ അദ്ധ്യക്ഷയായി. വിജയമ്മ രവീന്ദ്രൻ, നിർമ്മല, ജോഷിത, കനകമ്മ എന്നിവർ പങ്കെടുത്തു.