അമ്പലപ്പുഴ: പ്രവാസി മലയാളികളുടെ മടക്കയാത്ര സുഗമമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യു.എം. കബീർ ആവശ്യപ്പെട്ടു. ഇന്ത്യയിൽ നിന്ന് ഗൾഫ് ‌ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാനങ്ങൾക്ക്‌ വിലക്കുള്ളതിനാൽ പലർക്കും മടങ്ങാൻ കഴിയുന്നില്ല. ടിക്കറ്റ്‌ നിരക്ക്‌ ഉയർത്തിയതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വാക്സിനേഷൻ അനിശ്ചിതത്വവും തുടരുകയാണ്. പ്രവാസികളെ സഹായിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകാത്തത്‌ പ്രതിഷേധാർഹമാണെന്ന് പ്രസ്താവനയിൽ പറയുന്നു.