ചേർത്തല: സി. അച്യുതമേനോൻ പഠനകേന്ദ്രത്തിന്റെയും സംസ്ഥാന ഹോർട്ടി കോർപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ തേനീച്ച വളർത്തൽ പരിശീലനത്തിന്റെ സമാപനവും ഓൺലൈൻ പരിശീലനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും മന്ത്റി പി. പ്രസാദ് നിർവഹിച്ചു. ചേർത്തല സി.കെ. കുമാരപ്പണിക്കർ സ്മാരക മന്ദിരത്തിൽ മൂന്ന് ദിവസങ്ങളിലായി നൂറോളം പേർക്ക് പരിശീലനം നൽകി. അച്യുതമേനോൻ പഠനകേന്ദ്രം പ്രസിഡന്റ് സി.എസ്. സച്ചിത്ത് അദ്ധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം എൻ.എസ്. ശിവപ്രസാദ്, കരിനില വികസന ഏജൻസി മുൻ വൈസ് ചെയർമാൻ എം.സി. സിദ്ധാർത്ഥൻ, സെക്രട്ടറി യു. മോഹനൻ, കിസാൻസഭ ജില്ലാ സെക്രട്ടറി ആർ. സുഖലാൽ, ഹോർട്ടി കോർപ്പ് ജനറൽ മാനേജർ കെ. സജീവ് എന്നിവർ പങ്കെടുത്തു.