photo
കൊക്കോതമംഗലം സെന്റ് ആന്റണീസ് സ്‌കൂളിൽ ഔഷധവനവും ഐ.എ.എസ് പരിശീലന പദ്ധതിയും കൃഷി മന്ത്റി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: കൊക്കോതമംഗലം സെന്റ് ആന്റണീസ് സ്‌കൂളിൽ ഔഷധവനവും ഐ.എ.എസ് പരിശീലന പദ്ധതിയും മന്ത്റി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള അദ്ധ്യക്ഷയായി. സ്‌കൂളിലെ 1986-87 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയാണ് അംഗങ്ങൾക്ക് 50 വയസ് പൂർത്തിയാകുന്നതിന്റെ ഭാഗമായി 'ഒന്നാണു നമ്മൾ ' പദ്ധതി സംഘടിപ്പിച്ചത്.
50 സാമൂഹ സേവന പദ്ധതികളുടെ ഭാഗമായി സ്‌കൂളിന്റെ 80 സെന്റ് സ്ഥലത്ത് പരിസ്ഥിതി പ്രവർത്തകൻ കെ.വി. ദയാലിന്റെ സഹകരണത്തിൽ രൂപീകരിച്ച വിദ്യാലയ ഔഷധവനം മന്ത്റി പി. പ്രസാദ് നാടിന് സമർപ്പിച്ചു. സൗജന്യമായി ഐ.എ.എസ് പരിശീലന പദ്ധതിയുടെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. അംഗങ്ങളുടെ മെഡിക്ലൈം പദ്ധതിയുടെ ഉദ്ഘാടനം തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ.ജി. പണിക്കർ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് പേരേപാടൻ, പരിസ്ഥിതി പ്രവർത്തകൻ കെ.വി. ദയാൽ, മഹാത്മാ ഗാന്ധി യൂണിവേഴ്‌സി​റ്റി പ്രൊഫ. ഡോ. മഹേഷ് മോഹൻ, പ്രധാന അദ്ധ്യാപിക ഉമ ഗോപാലകൃഷ്ണൻ, മുൻ പ്രധാന അദ്ധ്യാപിക ശിബില ആന്റണി, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന മനോജ്, കെ.ബി. ഷാജിമോൻ, മാത്യു കൊല്ലേലി, ജനറൽ കൺവീനർ വി.എ. തങ്കച്ചൻ, ഒ.ബി. അനിൽകുമാർ, വി. തോമസ്, ജാൻസി ജോൺസൺ എന്നിവർ പങ്കെടുത്തു.