ആലപ്പുഴ: പ്രധാനമന്ത്രി ഫസൽ ഭീമ യോജന പ്രകാരമുള്ള കൃഷി നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ ആവശ്യപ്പെട്ടു. പണം അനുവദിച്ചിട്ടും കർഷകരിലേക്ക് എത്തിക്കാത്തത് ദുരുദ്ദേശവും ക്രൂരവുമാണ്. തുക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർഷക മോർച്ചയുടെ നേതൃത്വത്തിൽ നാളെ കളക്ടറേറ്റിന് മുന്നിലും നിയോജക മണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എം.വി. ഗോപകുമാർ അറിയിച്ചു.