ആലപ്പുഴ: വ്യാപാരി വ്യവസായി സമിതി സൗത്ത് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനരായ വ്യാപാരികളുടെ മക്കൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ റീച്ചാർജിംഗ് ലഭ്യമാക്കുന്നതിന് തുടക്കം കുറിച്ചു. പൾമിറ ടൂറിസ്റ്റ് ഹോമിൽ നടന്ന ചടങ്ങ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് ഒ. അഷറഫ് അദ്ധ്യക്ഷനായി. കാർഡ് ബാങ്ക് പ്രസിഡന്റ് എസ്. വാഹിദ് മുഖ്യാതിഥിയായി. സമിതി സൗത്ത് ഏരിയാ സെക്രട്ടറി ബി.എസ്.എം അഫ്സൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജമീലാ പുരുഷോത്തമൻ, മണി മോഹൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ എം.എച്ച്. ബിജു, ഷാനവാസ്, ജയറാം, കമറുദ്ദീൻ എന്നിവർ പങ്കെടുത്തു. 50 ഓളം വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്കുള്ള ഓൺലൈൻ പഠനത്തിനായാണ് മൊബൈൽ ഫോൺ റീചാർജ് ചെയ്തുനൽകുന്നത്.