sndp
ഐശ്വര്യയെയും അനശ്വരയെയും ചാരുംമൂട് എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ

വള്ളികുന്നം: എസ്. എൻ.ഡി​.പി​ യോഗം വള്ളികുന്നം 3577 -ാം നമ്പർ ശാഖ അംഗവും വള്ളികുന്നം പടിഞ്ഞാറ് മേഖലാ വൈസ് ചെയർമാനുമായി​രുന്ന നി​ര്യാതനായ അരവിന്ദാക്ഷന്റെ മക്കളായ ഐശ്വര്യയെയും അനശ്വരയെയും പ്ളസ് ടു പരീക്ഷയി​ലെ മി​കച്ച വി​ജയത്തി​ന് ചാരുംമൂട് യൂണിയന്റെയും യൂണിയൻ വനിതാ സംഘത്തിന്റെയും നേതൃത്വത്തിൽ അനുമോദി​ച്ചു.

പി​താവി​ന്റെ വേർപാടിനിടയിലായിരുന്നു പ്ളസ് ടു പരീക്ഷ എഴുതിയത്. യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം,വൈസ് ചെയർമാൻ രഞ്ജിത്ത് രവി, കൺവീനർ ബി.സത്യപാൽ, അഡ്മിനിസ്ട്രറ്റീവ് കമ്മിറ്റി അംഗം എസ്.എസ്.അഭിലാഷ് കുമാർ ,വനിതാ സംഘം ഭാരവാഹികളായ വന്ദന സുരേഷ് ,രേഖാ സുരേഷ് , സിനി രമണൻ എന്നിവർ പങ്കെടുത്തു.