ഹരിപ്പാട്: കുമാരപുരം പൊത്തപ്പള്ളി കെ.കെ.കെ.വി.എം.എച്ച്.എസിലെ ഹെൽത്ത് ക്ലബ് പ്രവർത്തനോദ്ഘാടനം റിട്ട.ഡിസ്ട്രിക്ട് ടെക്നിക്കൽ അസിസ്റ്റൻ്റ് രവീന്ദ്രൻപിള്ള നിർവഹിച്ചു. മഴക്കാലരോഗ പ്രതിരോധം, കൊവിഡ് പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട് ക്ലാസുകൾ ഉണ്ടായി​രുന്നു. പി.ടി.എ പ്രസിഡൻ്റ് സാദിഖ് ഇരുവേലി അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ഡി.ആർ.ജയ, ഡി.മാലിനി, ധന്യ എസ്.മുരളി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ബി.സുഭാഷ് സ്വാഗതവും ഹെൽത്ത് ക്ലബ് കൺവീനർ വി.ഇന്ദുലേഖ നന്ദിയും പറഞ്ഞു. കൺവീനർ വി.ഇന്ദുലേഖ, ചെയർമാർ എസ്.അപർണ, വൈസ് ചെയർമാൻ. അനശ്വര എന്നിവരുടെ നേതൃത്വത്തിലാണ് ഹെൽത്ത് ക്ലബ്ബ് പ്രവർത്തനം.