മാവേലിക്കര: കവി മുട്ടത്ത് സുധ അനുസ്മരണവും പുരസ്കാര സമർപ്പണവും ഇന്ന് നടക്കും. രാവിലെ 10ന് ശ്രീകൃഷ്ണ ഗാനസഭ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ കവി എസ്.എസ് പ്രദീപിന് നോവലിസ്റ്റ് കെ.കെ സുധാകരൻ പുരസ്കാരം സമർപ്പിക്കും. മുട്ടത്ത് സുധ ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡന്റ് വി.പി ജയചന്ദ്രൻ അദ്ധ്യക്ഷനാവും.