മാവേലിക്കര: ബിഷപ്പ് മൂർ കോളേജ് സ്ഥാപക പ്രിൻസിപ്പൽ പ്രൊഫ.കെ.സി.മാത്യു അനുസ്മരണം ഇന്ന് രാത്രി 8ന് ഓൺലൈനായി നടത്തും. കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്. നാനാതുറകളിലെ പ്രഗത്ഭ വ്യക്തിത്വങ്ങളും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.