jagadamma

ചാരുംമൂട്: വീടിന് സമീപത്തെ മലയിൽ വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ കടന്നൽ കുത്തേറ്റ് മരിച്ചു. മകളും ചെറുമകനും പരിക്കേറ്റു. നൂറനാട് പുലിക്കുന്ന് സൂര്യഭവനത്തിൽ (പാപ്പോട്ട് തെക്കതിൽ) കേശവന്റെ ഭാര്യ ജഗദമ്മയാണ് (66) മരിച്ചത്. മകൾ ശാന്ത, ചെറുമകൻ കാശി (5) എന്നിവർ ചികിത്സയിലാണ്.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ജഗമ്മയെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നെങ്കിലും ഇന്നലെ രാവിലെ വീട്ടിൽ വച്ചാണ് മരിച്ചത്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. മുഖത്ത് നീര് വന്നതോടെ ശാന്തയെയും കാശിയെയും അടൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുമക്കൾ: ഉണ്ണി, ബിന്ദു.

മരുമക്കൾ: സുനിൽ, രഘുനാഥൻ.