ചാരുംമൂട് : നൂറനാട്പടനിലം ഹയർ സെക്കൻഡറി സ്കൂളിൽ സി.പി.എം സാമ്പത്തിക അഴിമതി നടത്തിയെന്നാരോപിച്ച് നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടനിലം ജംഗ്ഷനിൽ പ്രതിഷേധ സായാഹ്ന ധർണ നടത്തി. സ്കൂളിലെ സാമ്പത്തിക തട്ടിപ്പ് വിജിലൻസ് അന്വേഷിക്കുക, കാലാവധി കഴിഞ്ഞ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പിരിച്ചു വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന ധർണ പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറി റോജി മെഴുവേലി ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ്
ജി. ഹരിപ്രകാശ് അദ്ധ്യക്ഷത വഹിച്ചു . ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ആർ.രാമചന്ദ്രൻ ,രാജൻ പൈനുംമൂട്, മനോജ് സി.ശേഖർ, നേതാക്കളായ ആർ.അജയൻ, പി പി കോശി, എസ് സാദിഖ്, വേണു കാവേരി, ദിലീപ് പടനിലം, ശിവപ്രസാദ്, വന്ദന സുരേഷ്, അനിൽ പാറ്റൂർ,
രജിൻ എസ്.ഉണ്ണിത്താൻ, മോഹന കുറുപ്പ്, അനിൽകുമാർ , സുരേഷ് കുമാർ, രോഹിത്പാറ്റൂർ , ശ്രീകുമാർ വിശ്വംഭരൻ, അനിൽ നൂറനാട് , മോഹനൻ നല്ല വീട്ടിൽ, മഹാദേവൻ പിള്ള , മുരളീധര കുമാർ ,വൈ.ഷാജി എന്നിവർ സംസാരിച്ചു.
തിങ്കളാഴ്ച രാവിലെ 10 ന് പാലമേൽ പഞ്ചായത്തിലെ പാറ , നൂറനാട് , പണയിൽ , മാമ്മൂട് ജംഗ്ഷനുകളിൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ നിൽപ് സമരം നടക്കും.