വള്ളികുന്നം: സ്വകാര്യ ആശുപത്രിയിൽ അതിക്രമം കാട്ടിയ യുവാക്കൾ പിടിയിൽ. വള്ളികുന്നം പുത്തൻചന്ത ബി.ആർ. ഭവനത്തിൽ ആഷിഖ് (25), അനിൽ ഭവനത്തിൽ അനൂപ് (21), താമരക്കുളം അമ്മവീട്ടിൽ ഹരികൃഷ്ണൻ (21) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി കറ്റാനം വെട്ടിക്കോടുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. മദ്യലഹരിയിൽ വീടിന്റെ ജനൽ ചില്ലുകൾ തകർത്ത അനൂപിന്റെ കൈ മുറിഞ്ഞിരുന്നു. ഇതിന് ചികിത്സയ്ക്കായാണ് ആശുപത്രിയിലെത്തിയത്. ബിൽ തുക കൂടുതലാണെന്ന കാരണം പറഞ്ഞ് ജീവനക്കാരെ ആക്രമിച്ചുവെന്നാണ് ആശുപത്രി അധികൃതരുടെ പരാതി. സി.ഐ എം.എം. ഇഗ്നേഷ്യസ്, എസ്.ഐ ജി. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.