ഹരിപ്പാട്: അനധികൃതമായി വിദേശമദ്യം വിൽപന നടത്തിയതിന് ഒരാൾക്കെതിരെ കേസെടുത്തു. കരുവാറ്റ വടക്ക് കാട്ടു പറമ്പിൽ വിനോദ് കുമാറി​ന്റെ (49 )പേരിലാണ് എക്സൈസ് കേസെടുത്തത്. ഇയാളിൽ നിന്നും അര ലിറ്ററിന്റെ മൂന്നു കുപ്പികളിൽ നിന്നായി ഒന്നരലിറ്റർ മദ്യവും കണ്ടെടുത്തു. എക്സൈസ് സംഘത്തെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരത്തെ തുടർന്ന് കരുവാറ്റ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് അസി. ഇൻസ്പെക്ടർ കെ വി ബിജു, പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, സാലിച്ചൻ . സിവിൽ എക്സൈസ് ഓഫീസർമാരായ ജി.ജയകൃഷ്ണൻ, റഹിം,എം വി. വിജി, ഡ്രൈവർ രജിത്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്