പൂച്ചാക്കൽ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി. പ്രസാദ്. ശ്രീകണ്ഠേശ്വരം എസ്.എൻ.ഡി.എസ്.വൈ യു.പി സ്കൂളിന്റെ നേതൃത്വത്തിൽ 43 വിദ്യാർത്ഥികൾക്ക് നൽകിയ സ്മാർട്ട് ഫോണിന്റെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ അഡ്വ. എസ്. രാജേഷ് അദ്ധ്യക്ഷനായി. ബി. ബീന, വി.ആർ. രജിത, രജനി രാജേഷ്, എ. സൈജു, കെ.കെ. രാജപ്പൻ. എം.കെ. അനിൽകുമാർ, ബി. ബിനിമോൾ തുടങ്ങിയവർ പങ്കെടുത്തു.