covid

ന്യൂഡൽഹി: കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കേരളം, അരുണാചൽ പ്രദേശ്, ത്രിപുര, ഒഡിഷ, ഛത്തീസ്ഗഢ്, മണിപ്പൂർ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സർക്കാർ വിദഗ്ദ്ധ സംഘങ്ങളെ അയച്ചു.
കേരളത്തിലേക്കുള്ള സംഘത്തെ പൊതുജനാരോഗ്യ വിദഗ്ദ്ധയായ ഡോ.രുചി ജെയിനാണ് നയിക്കുന്നത്. കൊവിഡ് പ്രതിരോധ നടപടികളിൽ സംസ്ഥാനങ്ങളെ സഹായിക്കുകയാണ് ലക്ഷ്യം. പരിശോധനയും നിരീക്ഷണ പ്രവർത്തനങ്ങളും സംഘം വിലയിരുത്തും. ആശുപത്രിക്കിടക്കകൾ, ആംബുലൻസുകൾ, വെന്റിലേ​റ്ററുകൾ, മെഡിക്കൽ ഓക്‌സിജൻ എന്നിവയുടെ ലഭ്യതയും വാക്‌സിനേഷൻ പുരോഗതിയും നിരീക്ഷിക്കും. തുടർന്ന് ആവശ്യമായ പരിഹാരനടപടികൾ സംസ്ഥാന സർക്കാരുകളെ ധരിപ്പിക്കും. റിപ്പോർട്ടിന്റെ പകർപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും നൽകും.