v

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലു ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 4,00,312 പേരാണ് മരിച്ചത്. യു.എസിലും ബ്രസീലിലും മാത്രമാണ് ഇതിൽക്കൂടുതൽ കൊവിഡ് മരണം സംഭവിച്ചത്. യു.എസിൽ ആറു ലക്ഷവും ബ്രസീലിൽ 5.2 ലക്ഷവും കടന്നു. മേയ് 23നാണ് ഇന്ത്യയിൽ കൊവിഡ് മരണം മൂന്നു ലക്ഷം കടന്നത്. തുടർന്ന് 39 ദിവസം കൊണ്ട് നാലു ലക്ഷമായി.
ജനസംഖ്യാ അനുപാതം നോക്കിയാൽ ഇന്ത്യയിൽ മരണനിരക്ക് കുറവാണ്. പത്തു ലക്ഷം പേരിൽ 287 പേരാണ് കൊവിഡ് വന്നു മരിക്കുന്നത്.

മരണ നിരക്ക് കൂടുതൽ

(10 ലക്ഷം പേരിൽ)

5765:പെറു

2421:ബ്രസീൽ

2113: ഇറ്റലി

2078:കൊളംബിയ

1883:യു.കെ

1816: യു.എസ്

1789: മെക്സിക്കോ

1700: ഫ്രാൻസ്

916: റഷ്യ

മരണ നിരക്ക് കുറവ്

(പത്തു ലക്ഷം പേരിൽ)

287: ഇന്ത്യ

122: അഫ്ഗാനിസ്ഥാൻ

99: പാകിസ്ഥാൻ

88:ബംഗ്ളാദേശ്

61:മ്യാൻമാർ

30: തായ്‌ലന്റ്

കൊവിഡ് മരണം

6 ലക്ഷം:യു.എസ്

5.2ലക്ഷം:ബ്രസീൽ

4 ലക്ഷം: ഇന്ത്യ

2.3ലക്ഷം:മെക്സിക്കോ

1.9ലക്ഷം: പെറു

1.3ലക്ഷം:യു.കെ,ഇറ്റലി

കൊവിഡ് മരണം ഇന്ത്യയിൽ

246 ദിവസം:ഒരുലക്ഷംകടന്നു (2020 ഒക്ടോബർ 2)

207 ദിവസം:രണ്ടു ലക്ഷം കടന്നു(2021ഏപ്രിൽ 27)

26 ദിവസം: മൂന്നു ലക്ഷം കടന്നു (മേയ് 23)

39 ദിവസം: നാലു ലക്ഷം കടന്നു(ജൂലായ് ഒന്ന്)