supreme-court

ന്യൂഡൽഹി: കോടതി വിധികളിൽ ഉൾപ്പെടെ നിയമ നടപടിക്രമങ്ങളിൽ ഒരിടത്തും പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന് കീഴ്‌ക്കോടതികൾക്ക് കർശന നിർദേശം നൽകി സുപ്രീംകോടതി. ഭാവിയിൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുമ്പോൾ എല്ലാ കോടതികളും കർശന ജാഗ്രത പുലർത്തണമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷൻ, വിനീത് സരൺ, എം.ആർ. ഷാ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ ചത്തീസ്ഗഡിലെ വിചാരണക്കോടതി പ്രതിയെ പത്ത് വർഷത്തെ തടവു ശിക്ഷയ്ക്ക് വിധിച്ചിരുന്നു. വിധിയിൽ,​ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പേര് പരാമർശിച്ചു. വിചാരണക്കോടതിയുടെ വിധി ചത്തീസ്ഗഡ് ഹൈക്കോടതിയും ശരിവച്ചു. ഇതിനെതിരേ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഇരയുടെ പേര് പരാമർശിക്കരുതെന്ന് നിർദേശം നൽകിയത്.


 മുൻപും താക്കീത് നൽകി
2018 ഡിസംബറിൽ പുറപ്പെടുവിച്ച ഒരു വിധിയിലും പീഡനക്കേസുകളിൽ ഇരയുടെ പേരോ തിരിച്ചറിയിൽ സൂചനകളോ പരോക്ഷമായി പോലും പരാമർശിക്കരുതെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 228 എ (1) വകുപ്പനുസരിച്ച് മാനഭംഗ കേസുകളിൽ ഇരയുടെ പേരോ മറ്റു തിരിച്ചറിയിൽ വിവരങ്ങളോ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് രണ്ട് വർഷം വരെ ജയിൽ ശിക്ഷയും പിഴയും ചുമത്താവുന്ന കുറ്റമാണ്. 2003ലെ ഒരു കേസുമായി ബന്ധപ്പെട്ട വിധിയിലും സുപ്രീംകോടതി വിധിപ്പകർപ്പിൽ ഉൾപ്പെടെ ഇര എന്നു മാത്രം വിശേഷിപ്പിച്ചാൽ മതിയെന്നാണ് വ്യക്തമാക്കിയത്.

 ഇ​ര​യോ​ട് ​മാ​ന്യ​മാ​യി​ ​പെ​രു​മാ​റി​യാൽ ജീ​വ​പ​ര്യ​ന്തം​ ​പ​റ്റി​ല്ല​​:​ സു​പ്രീം​കോ​ട​തി

ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ ​ഇ​ര​യോ​ട് ​പ്ര​തി​ ​മാ​ന്യ​മാ​യി​ ​പെ​രു​മാ​റി​യാ​ൽ​ ​ജീ​വ​പ​ര്യ​ന്തം​ ​ശി​ക്ഷ​ ​വി​ധി​ക്കാ​നാ​വി​ല്ലെ​ന്ന് ​സു​പ്രീം​ ​കോ​ട​തി.​ ​തെ​ല​ങ്കാ​ന​യി​ൽ​ ​പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​ ​കു​ട്ടി​യെ​ ​ത​ട്ടി​ക്കൊ​ണ്ട് ​പോ​യ​ ​ഓ​ട്ടോ​ ​ഡ്രൈ​വ​ർ​ക്ക് ​ജീ​വ​പ​ര്യ​ന്തം​ ​ശി​ക്ഷ​ ​ന​ൽ​കാ​ത്ത​ ​കീ​ഴ്‌​കോ​ട​തി​ ​വി​ധി​യെ​ ​ചോ​ദ്യം​ ​ചെ​യ്ത് ​പി​താ​വ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ​ജ​സ്റ്റി​സു​മാ​രാ​യ​ ​അ​ശോ​ക് ​ഭൂ​ഷ​ൺ,​ ​ആ​ർ.​ ​സു​ഭാ​ഷ് ​റെ​ഡ്ഡി​ ​എ​ന്നി​വ​രു​ടെ​ ​ബെ​ഞ്ച് ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​യ​ത്.
ത​ട്ടി​ക്കൊ​ണ്ട് ​പോ​കു​ക​യോ​ ​ത​ട​വി​ൽ​ ​പാ​ർ​പ്പി​ക്കു​ക​യോ​ ​ചെ​യ്യു​ക,​കൊ​ല്ലു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​ദേ​ഹോ​പ​ദ്ര​വം​ ​ഏ​ൽ​പി​ക്കു​ക,​ ​മോ​ച​ന​ ​ദ്ര​വ്യം​ ​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ​ ​ഇ​ര​യെ​ ​കൊ​ല്ലു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​ ​എ​ന്നീ​ ​മൂ​ന്ന് ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​ചെ​യ്താ​ൽ​ ​ഐ.​പി.​സി​ 364​എ​ ​പ്ര​കാ​രം​ ​ജീ​വ​പ​ര്യ​ന്തം​ ​ശി​ക്ഷ​ ​വി​ധി​ക്കാം.​ ​എ​ന്നാ​ൽ,​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ ​മോ​ച​ന​ദ്ര​വ്യം​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​മ​റ്റു​ ​കു​റ്റ​ങ്ങ​ൾ​ ​ചെ​യ്യാ​തി​രു​ന്നാ​ൽ​ ​ജീ​വ​പ​ര്യ​ന്തം​ ​നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​വ്യ​ക്ത​മാ​ക്കി.
2011​ൽ​ ​ഓ​ട്ടോ​ ​ഡ്രൈ​റാ​യ​ ​അ​ഹ​മ്മ​ദ് ​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ഥി​യെ​ ​ത​ട്ടി​ക്കൊ​ണ്ടു​ ​പോ​യി​രു​ന്നു.​ ​കു​ട്ടി​യു​ടെ​ ​പി​താ​വ് ​മോ​ച​ന​ ​ദ്ര​വ്യം​ ​ന​ൽ​കു​ന്ന​തി​നി​ടെ​ ​പ്ര​തി​ ​പൊ​ലീ​സ് ​പി​ടി​യി​ലാ​യി.​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ,​ ​മോ​ച​ന​ദ്ര​വ്യം​ ​ആ​വ​ശ്യ​പ്പെ​ട​ൽ​ ​എ​ന്നീ​ ​കു​റ്റ​ങ്ങ​ൾ​ ​തെ​ളി​ഞ്ഞെ​ങ്കി​ലും​ ​ജീ​വ​പ​ര്യ​ന്ത​ത്തി​ന് ​ആ​ധാ​ര​മാ​യ​ ​കു​റ്റ​കൃ​ത്യം​ ​തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ന്ന് ​കീ​ഴ്‌​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​സു​പ്രീം​ ​കോ​ട​തി​ ​ഇ​തു​ ​ശ​രി​വ​ച്ചു.