parliament

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം 19മുതൽ ആഗസ്റ്റ് 13വരെ ചേരും. എം.പിമാർക്കും പാർലമെന്റ് ജീവനക്കാർക്കും വാക്സിനേഷൻ ഉറപ്പാക്കുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള അറിയിച്ചു. കൊവിഡ് രണ്ടാം തരംഗം നേരിട്ടതിലും വാക്സിനേഷൻ നൽകുന്നതിലും വന്ന പാളിച്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ ചെറുക്കാൻ സജ്ജമാകണമെന്ന് പ്രധാനമന്ത്രി ബി.ജെ.പി അംഗങ്ങൾക്കും മന്ത്രിമാർക്കുംനിർദ്ദേശം നൽകിയിട്ടുണ്ട്.