ന്യൂഡൽഹി: ഉത്തർപ്രദേശിലെ വിവാദ മതപരിവർത്തന സംഭവവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹിയിൽ മൂന്നിടങ്ങളിലും യു.പിയിലെ മൂന്നിടങ്ങിലും റെയ്ഡ് നടത്തി. ഭിന്നശേഷിക്കാരായ കുട്ടികളെ മതപരിവർത്തനം നടത്താൻ വിദേശ ഫണ്ട് ഉപയോഗിച്ചെന്ന കേസിലാണ് റെയ്ഡ്.യു.പി പൊലീസ് നേരത്തെ അറസ്റ്റു ചെയ്ത മുഹമ്മദ് ഉമർ ഗൗതം, മുഫ്തി ക്വാസി ജഹാംഗീർ എന്നിവരുടെ ജാമിയ നഗറിലെ വസതിയിലും ഇസ്ളാമിക് ധവാ സെന്ററിലുമാണ് റെയ്ഡ് നടത്തിയത്. സംഭവത്തിൽ ആറുപേരെ അറസ്റ്റു ചെയ്തിരുന്നു.