covid

ന്യൂഡൽഹി: രാജ്യത്ത് 44, 111 പുതിയ കൊവിഡ് കേസുകളും 738 മരണങ്ങളും

കൂടി റിപ്പോർട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 97 ദിവസങ്ങൾക്കു ശേഷം 5 ലക്ഷത്തിന് താഴെയായി. നിലവിൽ 4,95,533പേരാണ് ചികിത്സയിലുള്ളത്. 54,000 പേർ കഴിഞ്ഞ ദിവസം രോഗമുക്തരായി. അതേസമയം രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 34 കോടി പിന്നിട്ടു.