ന്യൂഡൽഹി: ഭീമകൊറെഗാവ് കേസിൽ അറസ്റ്റിലായ ക്രിസ്ത്യൻ പുരോഹിതൻ ഫാ. സ്റ്റാൻസാമിയുടെ ചികിത്സ നാളെ വരെ നീട്ടി ബോംബെ ഹൈക്കോടതി. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് 84കാരനായ അദ്ദേഹം. പാർക്കിൻസൺസ് ഉൾപ്പെടെയുള്ള രോഗങ്ങളും വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന സ്റ്റാൻ സാമിയെ കോടതി ഉത്തരവ് പ്രകാരം മേയ് 28നാണ് തലോജ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. അതിനിടെ കഴിഞ്ഞ മാസം കൊവിഡ് ബാധിച്ചിരുന്നു.
ഇന്ന് വരെയാണ് ചികിത്സ അനുവദിച്ചിരുന്നത്. എന്നാൽ, ഇന്നലെ പരിഗണിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സമയക്കുറവ് കാരണം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു. ഈ സാഹചര്യത്തിലാണ് നാളെ വരെ ആശുപത്രിയിൽ തുടരാൻ ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, എൻ.ജെ. ജമാദാർ എന്നിവരടങ്ങിയ ബെഞ്ച് അനുമതി നൽകിയത്.