ന്യൂഡൽഹി കൊവിഡ് ഭേദമായവർക്ക് ഒരു ഡോസ് വാക്സിൻ മതിയെന്ന് ഐ.സി.എം.ആർ. ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കാൻ രണ്ട് ഡോസ് എടുത്തവരേക്കാൾ ശേഷി കൊവിഡ് ഭേദമായി, വാക്സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്കുണ്ടെന്നാണ് ഐ.സി.എം.ആറിന്റെ പുതിയ പഠനം. ഐ.സി.എം.ആർ., പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി, ഡിപ്പാർട്ട്മെന്റ് ഒഫ് ന്യൂറോ സർജറി, കമാൻഡ് ഹോസ്പിറ്റൽ, ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജ് പൂനെ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.