ന്യൂഡൽഹി: രാജ്യത്ത് അടുത്ത മാസം കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്നും സെപ്തംബറിൽ കേസുകൾ ഉച്ഛസ്ഥായിയിലെത്തുമെന്നും പ്രമുഖ മാർക്കറ്റിംഗ് ഗവേഷണ സ്ഥാപനമായ എസ്.ബി.ഐ റിസർച്ചിന്റെ റിപ്പോർട്ട്. നിലവിൽ രണ്ടാം തരംഗത്തിനോടനുബന്ധിച്ചുള്ള കൊവിഡ് കേസുകൾ രാജ്യത്ത് കുറയുന്ന പ്രവണത കാണുന്നുണ്ട്. എന്നാൽ ആഗസ്റ്റ് രണ്ടാം വാരം മുതൽ കേസുകൾ വീണ്ടും ഉയരുമെന്നും മൂന്നാം തരംഗത്തിലേക്ക് കടക്കുമെന്നുമാണ് റിപ്പോർട്ട്. ഏപ്രിലിൽ രണ്ടാം തരംഗമുണ്ടായതിന്റെയും മേയിൽ കേസുകൾ കൂടിയതിന്റെയും കണക്കുകളും റിപ്പോർട്ടിലുണ്ട്.