ന്യൂഡൽഹി: യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന കേരള പത്ര പ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറി സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളി. യു.പി പൊലീസിന്റെ ആരോപണങ്ങൾ ശരിവച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് അന്വേഷണത്തിനിടെ പൊലീസ് കണ്ടെത്തിയ വിവരങ്ങൾ ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങളായി കോടതി ചൂണ്ടിക്കാട്ടി. സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് നേതാക്കളുടെ ജാമ്യാപേക്ഷയും നേരത്തെ ഇതേ കോടതി തള്ളിയിരുന്നു.