amarinder-singh-sonia-gan

ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിൽ നവ്ജ്യോത് സിംഗ് സിദ്ധു ഉയർത്തിയ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഡൽഹിയിൽ പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഹൈക്കമാൻഡ് നൽകുന്ന ഏതു നിർദ്ദേശവും നടപ്പാക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അമരീന്ദർ പറഞ്ഞു.

സിദ്ധുവിന് സംസ്ഥാന ഘടകത്തിൽ കാര്യമായ പദവി നൽകുമെന്ന സൂചനകളെക്കുറിച്ച് ചോദിച്ചപ്പോൾ അക്കാര്യം തനിക്കറിയില്ലെന്നും എന്തു തീരുമാനവും താൻ അനുസരിക്കുമെന്നും അദ്ദേഹം മറുപടി നൽകി. അമരീന്ദറുമായി ഉടക്കി നിൽക്കുന്ന നവ്ജ്യോത് സിംഗ് സിന്ധു കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കണ്ടിരുന്നു.