jee-main

ന്യൂഡൽഹി: കൊവിഡ് മൂലം മാറ്റിയ ജെ.ഇ.ഇ മെയിൻ ഏപ്രിൽ,​ മേയ് സെഷൻ പരീക്ഷകൾ​ ഈ മാസവും അടുത്തമാസവുമായി നടക്കും. ഏപ്രിൽ സെഷൻ ജൂലായ് 20 -25നും ഇടയിലും നാലാമത്തെയും അവസാനത്തേതുമായ മേയ് സെഷൻ ജൂലായ് 27നും ആഗസ്റ്റ് 2നും ഇടയിലും നടക്കും.

പരീക്ഷയ്ക്ക് jeemain.nta.nic.in എന്ന സൈറ്റിൽ അപേക്ഷിക്കാം. ഏപ്രിൽ സെഷനിലേക്ക് 8 വരെയും മേയ് സെഷനിലേക്ക് 9 മുതൽ 12 വരെയും അപേക്ഷിക്കാം. പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാനും അവസരമുണ്ട്.

ഫെബ്രുവരി,​ മാർച്ച് സെഷനുകൾ നടന്നിരുന്നു.