ന്യൂഡൽഹി: ഡൽഹിയിലെ പെട്രോൾ വില 100 കടന്നു. ന്യൂഡൽഹിയിൽ ഇന്നലെ 35 പൈസ കൂടി വർദ്ധിച്ച് ഒരു ലിറ്റർ പെട്രോളിന് 100.21 രൂപയിലെത്തി. 89.53 രൂപയാണ് ഡീസലിന്. മുംബയിൽ ഒരു ലിറ്റർ പെട്രോളിന് 106.25 രൂപയാണ്. ഡീസലിനാകട്ടെ 97.09 പൈസയും. കേരളം അടക്കം രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ പെട്രോൾ വില നേരത്തെ തന്നെ നൂറ് കടന്നിരുന്നു. രാജസ്ഥാനിലാണ് (111.50 രൂപ) പെട്രോളിന് ഏറ്റവും കൂടുതൽ വില.